ഇനി മുതൽ തെരുവുനായ്ക്കളെ പിടിക്കാന്‍ കുടുംബശ്രീയും. നഗരത്തിലെ തെരുവുനായ് ശല്യമകറ്റാന്‍ തീവ്രയത്ന നടപടി ആരംഭിച്ചു. കൊട്ടിയം മൃഗസംരക്ഷണ പരിശീലന
കേന്ദ്രത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നായ്പിടിത്ത പരിശീലന പരിപാടി ആരംഭിച്ചു. കുടുംബശ്രീ മിഷന്‍ പ്രത്യേക കേന്ദ്രം ഉടന്‍ സജ്ജമാക്കും. വെറ്ററിനറി സര്‍ജന്‍മാരെയും കുടുംബശ്രീയില്‍നിന്ന് ഡോഗ് ഹാന്‍ഡ്ലര്‍മാരെയും നിയമിച്ചിട്ടുണ്ട്.
ഒരു മാസം നീളുന്ന തീവ്രയത്ന പരിപാടിയിലൂടെ നായ് ശല്യം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെസിഡന്‍റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും.
പരിശീലനം കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫിസര്‍ ഡോ.എ.സജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു.