Breaking News

കിടക്കയില്‍ കൂറ്റന്‍ വിഷപ്പാമ്ബ് ; സംഭവം അറിയാതെ കിടന്ന 10 വയസുകാരിയെ പാമ്ബ് കടിച്ചു കുടഞ്ഞത് 2 തവണ….

10 വയസുകാരിയുടെ കിടക്കയില്‍ കൂറ്റന്‍ വിഷപ്പാമ്ബ്. പെണ്‍കുട്ടിയെ പാമ്ബ് കടിച്ചു കുടഞ്ഞത് 2 തവണ. ഓസ്‌ട്രേലിയയിലാണ് 10 വയസ്സുകാരിക്കാണ് കിടക്കയില്‍ പതുങ്ങിയിരുന്ന വിഷപ്പാമ്ബിന്റെ കടിയേറ്റത്.

പെണ്‍കുട്ടി കിടന്നപ്പോള്‍പുതപ്പിനടിയില്‍ പതുങ്ങിയിരുന്ന പാമ്ബ് ആക്രമിക്കുകയായിരുന്നു. കാലില്‍ കടിച്ച പാമ്ബിനെ മറു കാലുകൊണ്ട് തട്ടിമാറ്റിയപ്പോള്‍ വീണ്ടും കടിയേറ്റു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു.

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി; ഇന്ന് പവന് കുറഞ്ഞത്…Read more

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ ആലിസ് സ്പ്രിങ് നഗരത്തിലാണ് സംഭവം നടന്നത്.

ഓസ്‌ട്രേലിയയിലെ കടുത്ത വിഷപ്പാമ്ബുകളിലൊന്നായ കിങ് ബ്രൗണ്‍ സ്‌നേക്ക് വിഭാഗത്തില്‍ പെട്ട പാമ്ബാണ് കുട്ടിയെ കടിച്ചത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയ പാമ്ബു പിടുത്ത വിദഗ്ധന്‍ കൂറ്റന്‍ വിഷപ്പാമ്ബിനെ പിടികൂടി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …