പത്ത് മാസങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയില്‍ വീണ്ടും സാന്നിധ്യം അറിയിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. പത്ത് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അപ്രതീക്ഷിതമായി ശോഭാ സുരേന്ദ്രന് പാര്‍ട്ടി വേദിയിലെത്തിയത്.
തൃശൂരില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുക്കുന്ന ബി ജെ പി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ശോഭ എത്തിയത്. ദേശീയ അദ്ധ്യക്ഷന്‍ പറഞ്ഞതില്‍
കൂടുതലായി ഒന്നും പറയാനില്ലെന്നായിരുന്നു ശോഭ സുരേന്ദ്രന് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.താന്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഞാന്‍ പങ്കെടുക്കുന്നു.
എന്റെ സുഹൃത്തുക്കളും സംഘടനയും അതാഗ്രഹിക്കുന്നു. ഇതിനപ്പുറം ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ല. പദവിയുടെ കാര്യത്തില്‍ എന്തെങ്കിലും ഉറപ്പ് കിട്ടിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ശോഭാ സുരേന്ദ്രന് പറഞ്ഞു.