സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 240 രൂപയാണ്. ഇതോടെ പവന് 35,400 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 4425 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണ വിലയില്‍ ഇടിവ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 160 രൂപ കുറഞ്ഞ് വില
35,640 ല്‍ എത്തിയിരുന്നു. ബജറ്റ് പ്രഖ്യാപനത്തിന് ശേഷമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. ഈ മാസം തുടക്കത്തില്‍ 36,800 രൂപയായിരുന്നു സ്വർണ്ണ വില.