Breaking News

ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചു: ആംബുലന്‍സിനുള്ളില്‍ പോലീസുകാരൻ തൂങ്ങിമരിച്ചു…

പോലീസ് ഉദ്യോഗസ്ഥന്‍ ആംബുലന്‍സിനുള്ളില്‍ ജീവനൊടുക്കി. തെക്കു കിഴക്കന്‍ ഡല്‍ഹി പോലീസ് സ്‌റ്റേഷനിലെ എസ്.ഐയാണ് തൂങ്ങിമരിച്ചത്. ദില്‍ഷാദ് ഗാര്‍ഡനിലെ ആശുപത്രിയ്ക്കടുത്താണ് സംഭവം. ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ.

സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ട് വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു; ചിത്രത്തിന്റെ പേര്…Read more

ഡല്‍ഹിയിലെ ഐ.ബി.എച്ച്‌.എ.എസ് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. അസുഖബാധിതനായ ഇയാളെ മൂന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു.

ആശുപത്രിയിലെ ജീവനക്കാരുടെ പ്രതികരണത്തില്‍ പ്രകോപിതനായ പോലീസ് ഉദ്യോഗസ്ഥന്‍ ആംബുലന്‍സിനുള്ളില്‍ ജീവനൊടുക്കുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന ഒരു വസ്ത്രം ഉപയോഗിച്ച്‌ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് ഡിസിപി അറിയിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …