Breaking News

കെട്ടിയിട്ട ഭര്‍ത്താവിന്‍റെ മുന്നില്‍ വെച്ച്‌ യുവതിയെ ആദ്യഭര്‍ത്താവിന്റെ സഹോദരന്‍ ബലാത്സംഗം ചെയ്തു

മുന്‍ ഭര്‍ത്താവിന്‍റെ സഹോദരന്‍ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. രാജസ്ഥാന്‍ ജില്ലയിലെ ബരന്‍ ജില്ലയിൽ ശനിയാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.

രണ്ടാം ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച്‌ മുന്‍ ഭര്‍ത്താവിന്‍റെ സഹോദരന്‍ ബലാത്സഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.

മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ…Read more

രണ്ടാം ഭര്‍ത്താവിനും കുഞ്ഞിനും ഇളയ സഹോദരിക്കുമൊപ്പം വീട്ടിലേക്ക് പോകുന്നതിനിടയില്‍ മുന്‍ ഭര്‍ത്താവിന്‍റെ സഹോദരനും മറ്റ് നാല് പേരും തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.

ശനിയാഴ്ച്ച രാത്രി ചജ്വാര്‍ ഗ്രാമത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. തന്നേയും ഭര്‍ത്താവിനേയും കുഞ്ഞിനേയും ഒപ്പമുണ്ടായിരുന്ന സഹോദരിയേയും കെട്ടിയിട്ട് അടുത്തുള്ള പാടത്തേക്ക് കൊണ്ടുപോയതായി യുവതി പറയുന്നു.

ഭര്‍ത്താവിനെ മര്‍ദ്ദിച്ച സംഘം അദ്ദേഹത്തിന്റെ കൈയ്യും കാലും കെട്ടിയിട്ടു. ശേഷം മുന്‍ ഭര്‍ത്താവിന്റെ സഹോദരന്‍ ഭര്‍ത്താവിന്‍റെ മുന്നില്‍ വെച്ച്‌ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

ആദ്യ വിവാഹത്തില്‍ കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് യുവതി വിവാഹമോചനം നേടി രണ്ടാമതും വിവാഹം കഴിച്ചത്. യുവതിയുടെ പരാതിയില്‍ ഞായറാഴ്ച്ച മുന്‍ ഭര്‍ത്താവിന്‍റെ സഹോദരനേയും മറ്റ് രണ്ടു പേരേയും പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയെ പീഡിപ്പിച്ചതിന് ശേഷം സംഘം സ്ഥലം വിടുകയായിരുന്നു. അവശയായ യുവതിയും ഭര്‍ത്താവും രണ്ട് കുട്ടികളും പാടത്ത് നിന്നും റോഡിലെത്തിയതിന് ശേഷം മറ്റുള്ളവരുടെ സഹായത്തോടെയാണ് തിരിച്ച്‌ വീട്ടിലെത്തിയത്.

ഇവരെ വീട്ടിലെത്താന്‍ സഹായിച്ചവരാണ് പൊലീസില്‍ വിവരം അറിയിച്ചത്. യുവതിയുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഞായറാഴ്ച്ച തന്നെ യുവതിയുടെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി. തിങ്കളാഴ്ച്ച മജിസ്ട്രേറ്റിന് മുന്നിലെത്തി യുവതി മൊഴി നല്‍കുകയും ചെയ്തു. കേസില്‍ മറ്റ് മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …