മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ അതീവ പ്രധാനമാണെന്ന് സുപ്രീംകോടതി അറിയിച്ചു.
റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്…Read more
ജലനിരപ്പ് അടക്കമുള്ള വിവരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ മേല്‍നോട്ട സമിതിക്ക് കൈമാറണം. രണ്ടാഴ്ചയ്ക്കകം വിവരങ്ങള്‍ കൈമാറണമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.
ഉത്തരവ് നടപ്പിലാക്കിയതിന്‍റെ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കാനും മേല്‍നോട്ട സമിതിയോട് കോടതി നിര്‍ദേശിച്ചു. ഏപ്രില്‍ 22ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.