മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹർജിയില്‍ കേന്ദ്രസര്‍ക്കാരിനും കേരളതമിഴ്‌നാട് സര്‍ക്കാരുകള്‍ക്കും സുപ്രിം കോടതിയുടെ നോട്ടിസ്. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി.
അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്റെ സാക്ഷി വിസ്താരം മാറ്റിവെച്ചു; കോടതിയിൽ എത്തിയ താരം…Read more
കേരള ഹൈക്കോടതി ഹർജി തള്ളിയതിനെ തുടര്‍ന്നാണ് സംഘടന സുപ്രിം കോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാര്‍ അന്തര്‍ സംസ്ഥാന തര്‍ക്ക വിഷയമാണെന്നും, സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തിരുന്നു.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹർജികള്‍ക്കൊപ്പം പാട്ടക്കരാര്‍ റദ്ദാക്കണമെന്ന ഹർജിയും കോടതി പരിഗണിക്കും.