Breaking News

കളിക്കിടെ ധാന്യം സൂക്ഷിച്ച കണ്ടെയ്​നറിലേക്ക്​ ചാടി കയറി; ഒരു വീട്ടിലെ അഞ്ചു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു…

കളിക്കുന്നതിനിടെ ധാന്യം സംഭരിക്കുന്ന പത്തായത്തില്‍ കുടുങ്ങി അഞ്ചു കുട്ടികള്‍ക്ക് ദാരൂണാന്ത്യം. രാജസ്ഥാനിലെ ബിക്കാനീറില്‍ ഹിമ്മത് സാഗര്‍ ഗ്രാമത്തിലാണ് സംഭവം. സേവറാം, രവീന, പൂനം , രാധ, മാലി എന്നി കുട്ടികളാണ് ശ്വാസംമുട്ടി മരിച്ചത്.

എല്ലാവര്‍ക്കും എട്ടുവയസ്സില്‍ താഴെയാണ് പ്രായം. കാലിയായ പത്തായത്തിലേക്ക് ഓരോ കുട്ടികളും എടുത്തുചാടുകയായിരുന്നു. അവസാനത്തെ കുട്ടി ചാടുന്നതിനിടെ അപ്രതീക്ഷിതമായി അടപ്പ്​ അടഞ്ഞ്​ ശ്വാസം മുട്ടിയാണ്​ മരണം.

ഡി.എം.കെ 200 സീറ്റുകളിലധികം നേടി അധികാരത്തിലെത്തുമെന്ന് ഉദയനിധി സ്റ്റാലിന്‍…Read more

പത്തായത്തിന്റെ വാതില്‍ അടഞ്ഞതിനാല്‍ പുറത്തു കടക്കാനായില്ല. ഇതോടെ ശ്വാസംമുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു. പുറത്തുപോയി ഏറെ നേരം കഴിഞ്ഞ്​ തിരിച്ചെത്തിയ മാതാവ്​

കുട്ടികളെ കാണാതെ തിരച്ചില്‍ തുടങ്ങിയതോടെയാണ്​ കണ്ടെയ്​നര്‍ അടഞ്ഞുകിടക്കുന്നത്​​ കണ്ടത്​. തുറന്നുനോക്കിയപ്പോള്‍ ശ്വാസംനിലച്ച്‌​ കിടക്കുന്ന കുട്ടികളെ കാണുകയായിരുന്നു​. എല്ലാവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …