Breaking News

ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിൻറിങ്; വിറ്റുപോയത് 450 കോടി രൂപയ്ക്ക്…

നാല്​ ബാസ്​കറ്റ്​ ബോള്‍ കോര്‍ട്ടുകളുടെ വലിപ്പമുള്ള ലോകത്തെ ഏറ്റവും വലിയ പെയിന്‍റിങ്​ വിറ്റുപോയി- വില 6.2​ കോടി ഡോളര്‍​ (450 കോടി രൂപ). 70 കൂറ്റന്‍ ഫ്രേമുകളായി തിരിച്ച 1,595 ചതുരശ്ര മീറ്റര്‍ ചിത്രം ബ്രിട്ടീഷ്​ ചിത്രകാരന്‍ സച്ച ജഫ്​രിയുടെയാണ്​.

പണിയറിയില്ലെന്ന്​ പറഞ്ഞ്​ പുറത്താക്കി;​ 1200 MS അക്കൗണ്ടുകള്‍ ഹാക്കിങ്ങിലൂടെ ഡിലീറ്റ്​ ചെയ്തയാള്‍ക്ക്​​ രണ്ട്​ വര്‍ഷം തടവ്​…Read more 

വാങ്ങിയത്​ ദുബൈയില്‍ താമസിച്ചുവരുന്ന ഫ്രഞ്ച്​ പൗരന്‍ ആന്ദ്രെ അബ്​ദൂനും. തിങ്കളാഴ്ച നടന്ന ലേലത്തിലാണ്​ 70 ഭാഗങ്ങളും അബ്​ദൂന്‍ സ്വന്തമാക്കിയത്​. ദുബൈയിലെ അറ്റ്​ലാന്‍റിസ്​: പാം ഹോട്ടലില്‍ പ്രദര്‍ശനത്തിന്​ വെച്ച ചിത്രം ഭാഗങ്ങളാക്കി വില്‍ക്കാനായിരുന്നു പദ്ധതി.

എന്നാല്‍, ക്രിപ്​റ്റോ കറന്‍സി വില്‍പന രംഗത്ത്​ സജീവമായ അബ്​ദൂന്‍ ഇത്​ സ്വന്തമാക്കുകയായിരുന്നു. ദുബായിലെ അറ്റ്ലാൻറിസ് ഹോട്ടലിലാണ് കൊവിഡ് പ്രതിസന്ധിക്കിടെ ഏഴു മാസത്തിലേറെ ചെലവഴിച്ച് പെയിൻറിങ് തീര്‍ത്തത്.

മൂന്നു കോടി ഡോളര്‍ ലഭിക്കുമെന്നായിരുന്നു സച്ച ജഫ്​രിയുടെ പ്രതീക്ഷ. 140 രാജ്യങ്ങളില്‍നിന്നുളള കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ചേര്‍ത്ത്​ കഴിഞ്ഞ സെപ്​റ്റംബറിലാണ്​ കൂറ്റന്‍ പെയിന്‍റിങ്​ പൂര്‍ത്തിയാക്കിയത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …