മെഡിക്കല്‍ ഫിറ്റ്നസ് ചൂണ്ടിക്കാട്ടി വനിതകള്‍ക്ക് കരസേനയില്‍ സ്ഥിര കമ്മീഷന് നിയമനം നിഷേധിക്കുന്നതിനെതിരെ സുപ്രീം കോടതി. ഹര്‍ജിയില്‍ കോടതി മെഡിക്കല്‍ യോഗ്യതയില്‍ അടക്കം കരസേനയുടെ വ്യവസ്ഥകള്‍ റദ്ദാക്കി.
കരസേനയില്‍ സ്ഥിര കമ്മീഷന് നിയമനത്തിന് വേണ്ടി 80 വനിത ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ വിധി. കരസേനയിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിര കമ്മീഷന് നിയമനം അനുവദിച്ച് സുപ്രീം കോടതി.
ആപ്പിൾ ഐ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കിയില്ല; 14.5 കോടി പിഴ വിധിച്ച് കോടതി…Read more
അറുപത് ശതമാനം ഗ്രേഡ് നേടുന്ന വനിത ഉദ്യോഗസ്ഥകള്‍ക്ക് സ്ഥിര കമ്മീഷന് നിയമനത്തിന് അര്‍ഹതയുണ്ടെന്ന് കോടതി കണ്ടെത്തി. എന്നാല്‍ രാജ്യത്തിന് വേണ്ടി ബഹുമതികള്‍ വാങ്ങിയവരെ
സ്ഥിര കമ്മീഷന് നിയമനത്തില്‍ അവഗണിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കരസേനയില്‍ വനിതകളോടുള്ള വേര്‍തിരിവിനെയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.