സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില കൂടി. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 33,520 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 20 രൂപയും കൂടി 4190 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞിരുന്നു. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില കുറഞ്ഞു.
0.2 ശതമാനം ഇടിഞ്ഞ് ട്രോയ് ഔണ്‍സിന് 1,724.03 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വിലയും ഇടിഞ്ഞിരുന്നു.