Breaking News

വൈറസ് ചോര്‍ന്നത് ലാബില്‍ നിന്നല്ല; വവ്വാലുകളില്‍ നിന്നെന്ന് ഡബ്ലു.എച്ച്.‌ഒ

കൊറോണ വൈറസ് വവ്വാലുകളില്‍ നിന്നാകാം മനുഷ്യരിലേയ്ക്ക് പകര്‍ന്നിട്ടുണ്ടാകുകയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ)- ചൈന സംയുക്ത പഠന റിപ്പോർട്ട് പുറത്ത്.

വുഹാനിലെ ലാബില്‍ നിന്ന് വൈറസ് ചോര്‍ന്നെന്ന വ്യാപക പ്രചാരണം അടിസ്ഥാന രഹിതമെന്ന് പഠനം വ്യക്തമാക്കുന്നു. ലാബില്‍ നിന്നുള്ള വൈറസ് ചോര്‍ച്ച തീര്‍ത്തും സാധ്യതയില്ലാത്തത് ആണെന്ന് പഠനം പറയുന്നു.

ഏപ്രില്‍ ഒന്നാം തീയതി മുതല്‍ വിമാനയാത്ര നിരക്ക് കൂടും…Read more 

കൊവിഡിന്റെ ഉത്ഭവത്തെ കുറിച്ചുള്ള ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ എപി ആണ് റിപ്പോര്‍ട്ട് ചെയ്തത്. കണ്ടെത്തലുകള്‍ വലിയ തോതില്‍ പ്രതീക്ഷിച്ചതാണെങ്കിലും നിരവധി ചോദ്യങ്ങള്‍ ഉത്തരം ലഭിക്കാത്തതാണ്.

ലാബിലെ ചോര്‍ച്ച ഒഴികെയുള്ള എല്ലാ സാധ്യതാ മേഖലകളിലും വൈറസിനെ കുറിച്ച്‌ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് നിര്‍ദേശമുള്ളതായും എപി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ്- 19 ന് കാരണമാകുന്ന കൊറോണ വൈറസ് വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പകരും മുമ്ബ് കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായില്ലെന്ന് ഗവേഷണ പഠനം പുറത്തുവന്നിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …