അച്ഛനും മകനും പോലീസ് സ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം. കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ നിന്നാണ് മര്‍ദ്ദനം ലഭിച്ചത്.
തൃക്കണ്ണമംഗല്‍ സ്വദേശി ശശിക്കും മകന് ശരത്തിനുമാണ് മര്‍ദ്ദനമേറ്റത്. ശശിയുടെ ഇരു ചെകിട്ടത്തും പൊലീസുകാര്‍ മര്‍ദ്ദിച്ചു. വൃക്ഷണങ്ങള്‍ ഞെരിച്ച് ഉടയ്ക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.
പകടത്തില്‍പ്പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടതിനായിരുന്നു മര്‍ദ്ദനമെന്നാണ് ആരോപണം. മര്‍ദ്ദനമേറ്റ അച്ഛനും മകനും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
NEWS 22 TRUTH . EQUALITY . FRATERNITY