Feb 15, 2026 4:03 AM
Breaking News

രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുത്: നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ച്‌ ഹൈക്കോടതി…

രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ല. ഇത് ഭരണഘടനാ വിരുദ്ധമാണ്, കോടതി ചൂണ്ടിക്കാട്ടി.

ഫയര്‍ ആന്‍ഡ് സെയ്ഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. 1948 ലെ ഫാക്ടറീസ് ആക്‌ട് പ്രകാരം സ്ത്രീകള്‍ക്ക് രാത്രി ഏഴിനു ശേഷം ജോലി ചെയ്യാനാകുമായിരുന്നില്ല.

ഇതിനെതിരെയാണ് കൊല്ലം സ്വദേശിനി കോടതിയെ സമീപിച്ചത്. രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷ സര്‍ക്കാര്‍ ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …