സംസ്ഥാനത്ത് ഇന്നു സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35,320 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,415 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് അത്രതന്നെ വിലയിടിഞ്ഞത്.
ഏപ്രില്‍ ഒന്നിന് 33,320 രൂപയായിരുന്നു പവന്റെ വില.