Breaking News

തലസ്ഥാനത്ത് വൻ കഞ്ചാവ്‌ വേട്ട; 400 കിലോ കഞ്ചാവ്‌ പിടികൂടി; 
രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം കാട്ടാക്കട അന്തിയൂർക്കോണം മുക്കംപാലമൂട്ടിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തിക്കൊണ്ടുവന്ന 400 കിലോയിലധികം കഞ്ചാവ് പിടികൂടി. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.

വാഹനത്തിലുണ്ടായിരുന്ന തിരുമല സ്വദേശി ഹരികൃഷ്ണൻ (27), വള്ളക്കടവ് സ്വദേശി അഷ്‌കർ (21) എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിനു പിന്നിൽ പ്രവർത്തിച്ച ശ്രീകാര്യം ഇടവക്കോട്

സ്വദേശികളെയും ബം​ഗളൂരുവിൽ താമസമാക്കിയ മലയാളികളായ മറ്റുള്ളവരെക്കുറിച്ചും എക്‌സൈസ് സംഘത്തിന് വിശദവിവരം ലഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ്

സ്‌ക്വാഡിന്റെ സംഘത്തലവനായ സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാർ, സർക്കിൾ ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ വി വിനോദ്, ടി ആർ

മുകേഷ്‌കുമാർ, ആർ ജി രാജേഷ്‌, എസ് മധുസൂദനൻ നായർ, പ്രിവന്റീവ് ഓഫീസർമാരായ ടി ഹരികുമാർ, രാജ്‌കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, ഷംനാദ്,

രാജേഷ്‌, ജിതിഷ്, ശ്രീലാൽ, ബിജു, മുഹമ്മദ്‌ അലി, അനീഷ്, എക്‌സൈസ് ഡ്രൈവർ രാജീവ്‌ എന്നിവരാണ് പിടികൂടിയത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …