Feb 15, 2026 6:41 AM
Breaking News

കൊവിഡ് പ്രതിരോധം: കേരളമടക്കം 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകള്‍ക്ക് ​ഗ്രാന്റ് അനുവദിച്ച് കേന്ദ്ര സർക്കാർ…

കൊവിഡ് പ്രതിരോധത്തിനായി പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങള്‍ക്കായി 8923. 8 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 240. 6 കോടി രൂപ കേരളത്തിന് കിട്ടും. കൊവിഡ് രോഗബാധ രൂക്ഷമായ 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകള്‍ക്കാണ് കേന്ദ്രം ഗ്രാന്‍ഡ് മുൻകൂറായി നൽകിയത്. അതേസമയം, 24 മണിക്കൂറിനിടെ നാല് ലക്ഷത്തി മൂവായിരത്തി എഴുനൂറ്റി മുപ്പത്തിയെട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന മരണം തുടര്‍ച്ചയായ മൂന്നാം ദിവസവും നാലായിരത്തിന് മുകളിലാണ്. 4092 പേര്‍ ഇന്നലെ മാത്രം മരിച്ചു. മുപ്പത്തിയേഴ് ലക്ഷത്തിലേറെ പേരാണ് ചികിത്സയിലുള്ളത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …