ഭാരത് ബയോടെകിന്റെ കോവിഡ് വാക്സിന്റെ പരീക്ഷണം കുട്ടികളില്‍ നടത്താന്‍ അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. വാക്സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ ട്രയലിനാണ് അനുമതി നല്‍കിയത്.
രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുക. എയിംസ് ഡല്‍ഹി, എയിംസ് പട്ന, മെഡിട്രീന നാഗ്പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്സിന് പരീക്ഷണം നടത്തും.
സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷെന്റ കോവിഡ് വിദഗ്ധസമിതിയാണ് അനുമതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക് സമിതിക്ക് മുമ്ബാകെ അപേക്ഷ
നല്‍കിയിരുന്നു. ഐ.സി.എം.ആറിന്റെ സഹായത്തോടെയാണ് ഭാരത് ബയോടെക് കോവാക്സിന് വികസിപ്പിച്ചെടുത്തത്. നിലവില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവാക്സിന് നല്‍കുന്നുണ്ട്