Breaking News

ചരിത്രം കുറിച്ച്‌ ലെസ്റ്റര്‍ സിറ്റി; എഫ് എ കപ്പ് കിരീടം നേടിയത് ചെല്‍സിയെ വീഴ്ത്തി…

എഫ് എ കപ്പില്‍ ചരിത്രം കുറിച്ച്‌ ലെസ്റ്റര്‍സിറ്റി. വെംബ്ലിയിലെ ഇരുപതിനായിരത്തിലധികം വരുന്ന കാണികളെ സാക്ഷിയാക്കി കൊണ്ട് ചെല്‍സിയെ പരാജയപ്പെടുത്തിയാണ് ലെസ്റ്റര്‍ സിറ്റി

എഫ് എ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്.  ഏകപക്ഷീയമായ ഒരു ഗോളിനാണ് ലെസ്റ്റര്‍ സിറ്റിയുടെ വിജയം. ചരിത്രത്തില്‍ ആദ്യമായാണ്

ലെസ്റ്റര്‍ സിറ്റി എഫ് എ കപ്പ് നേടുന്നത്. 2016ല്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയ ശേഷമുള്ള ക്ലബിന്റെ ആദ്യ കിരീടവുമാണിത്.

വെംബ്ലിയിലെ ഫൈനലില്‍ രണ്ടാം പകുതിയില്‍ ചെല്‍സി പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് യൂറി ടെലെമാന്‍സാണ് വിജയഗോള്‍ നേടിയത്. ഫൈനല്‍ മത്സരത്തില്‍ മികച്ച രീതിയില്‍ തുടങ്ങിയ

ചെല്‍സി മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും കൂടുതല്‍ നേരം പന്ത് കൈവശം വക്കുന്നതിലും മുന്നിട്ടു നിന്നു. മത്സരത്തിന്റെ മുക്കാല്‍ പങ്കും പന്ത് കയ്യില്‍ വച്ച അവര്‍ക്ക് പക്ഷേ ഗോള്‍ നേടാന്‍ മാത്രം കഴിഞ്ഞില്ല. മറുവശത്ത് ലെസ്റ്റര്‍ ആവട്ടെ കിട്ടിയ ഒരു അവസരം ശരിക്കും മുതലെടുത്തു.

ആദ്യ പകുതി കളി സമനിലയില്‍ പിരിഞ്ഞതിന് ശേഷം രണ്ടാം പകുതിയില്‍ 63ാം മിനുട്ടിലാണ് ലെസ്റ്റര്‍ ഗോള്‍ നേടിയത്. ചെല്‍സി ഗോളിനായി ഉറച്ച്‌ പൊരുതിയെങ്കിലും ലെസ്റ്റര്‍ ഗോളി കാസ്പര്‍ ഷ്മൈക്കലിന്റെ തകര്‍പ്പന്‍ സേവുകള്‍ക്ക് മുന്നില്‍

ചെല്‍സിയുടെ ആക്രമണങ്ങള്‍ എല്ലാം നിഷ്പ്രഭമായി. 88ാം മിനുട്ടില്‍ ചിലവെല്ലിലൂടെ ചെല്‍സി ഗോള്‍ മടക്കിയെങ്കിലും വാര്‍ പരിശോധനയില്‍ താരം ഓഫ് സൈഡായിരുന്നു. ഇതോടെ

ചെല്‍സിയുടെ പോരാട്ടവീര്യവും ചോര്‍ന്നു. ഇതോടെ നേരത്തെ നേടിയ ഗോളില്‍ ലെസ്റ്ററിന് കിരീടത്തില്‍ മുത്തമിടുകയുെ ചെയ്തു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …