നാരദ കൈക്കൂലി കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഇടക്കാല ജാമ്യം അനുവദിച്ച സി ബി ഐ പ്രത്യേക കോടതി ഉത്തരവ് കൊല്‍ക്കത്ത ഹൈ കോടതി സ്റ്റേ ചെയ്തു.
ഇതോടെ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ നേതാക്കള്‍ സിബിഐ കസ്റ്റഡിയില്‍ തുടരും. കേസിന്‍റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. രണ്ട് മന്ത്രിമാരടക്കം നാല് പേരെയാണ് സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരെ വിട്ടു കിട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തിയ നടപടി നിയമവാഴ്ചയിലുള്ള പൊതുജനത്തിന്‍റെ വിശ്വാസം തകര്‍ക്കുന്നതായിരുന്നുവെന്ന് നിരീക്ഷിച്ചാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷയനായ ബഞ്ചിന്‍റെ നടപടി.
വിചാരണ നടപടികള്‍ മറ്റൊരിടത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള സിബിഐ ഹരജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കുകയും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.