രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കരാര്‍ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം ബാധിച്ചത്.
സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ട് ജീവനക്കാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയ്ക്കാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.
ചടങ്ങില്‍ 500 പേര് പങ്കെടുക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരിക്കും ചടങ്ങില്‍ പ്രവേശനം.
NEWS 22 TRUTH . EQUALITY . FRATERNITY