ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് 11 മണിക്ക് ശേഷം തുറക്കും. ഡാമിന്റെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്തെത്തിയതിനാലാണ് ഷട്ടറുകള്‍ തുറക്കുന്നത്. 60.31 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി.
തിങ്കളാഴ്ച ഇത് 60.02 മീറ്റാറായിരുന്നു. തുടര്‍ന്നാണ് അധികജലം പുറത്തേക്ക് ഒഴുക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ഉത്തരവിറക്കിയത്.
ഷട്ടറുകള്‍ ഉയര്‍ത്തുന്നതോടെ കരുവന്നൂര്‍ പുഴയിലെയും കുറുമാലിപ്പുഴയിലെയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.