Breaking News

ഇരുചെവി അറിയാതെ ശൈലജ ടീച്ചറെ ഒഴിവാക്കിയതിന് പിന്നിലെ രാഷ്ട്രീയം എന്ത്…??

ശൈലജയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കിയതിന് പിന്നില്‍ മട്ടന്നൂരിലെ രാഷ്ട്രീയം തന്നെ. മട്ടന്നൂര്‍ നഗരസഭയുടെ മുന്‍ അധ്യക്ഷനും സിപിഎം മട്ടന്നൂര്‍ ഏരിയ കമ്മിറ്റിയംഗവുമാണു ഭര്‍ത്താവ് ഭാസ്‌കരന്‍.

മട്ടന്നൂരിലെ സിപിഎം രാഷ്ട്രീയത്തിലെ പ്രധാനി. സംസ്ഥാന നേതൃത്വത്തിലെ പലര്‍ക്കും മട്ടന്നൂരിലെ ഭാസ്‌കരന്റെ ഇടപാടുകളോട് താല്‍പ്പര്യമില്ല. ഇതും ശൈലജയെ അനഭിമതയാക്കി. പേരാവൂരില്‍

ഒരു തവണ ജയിക്കുകയും പിന്നീട് തോല്‍ക്കുകയും ചെയ്ത ശൈലജ കൂത്തുപറമ്ബില്‍ ജയിച്ച്‌ മന്ത്രിയായപ്പോള്‍ മട്ടന്നൂരില്‍ ഭാസ്‌കരനും കരുത്തു കൂടി.

എതിര്‍പ്പുകളെ അവഗണിച്ച്‌ മട്ടന്നൂരില്‍ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കി റിക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചെടുക്കുകയും ചെയ്തു. ഭാസ്‌കരനെ ഒതുക്കാന്‍ ശൈലജയെ

തടുക്കണമെന്ന ചിന്തയാണ് മന്ത്രിപദം ടീച്ചര്‍ അമ്മയ്ക്ക് അന്യമായത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇനി അവര്‍ക്ക് വലിയൊരു റോള്‍ സിപിഎം നല്‍കില്ല.

ഇനി ഒരു ടേമില്‍ മത്സരിക്കാന്‍ അവസരവും നല്‍കില്ല. പിണറായിക്ക് പിന്നില്‍ രണ്ടാമത് എത്തുന്നതിനെ ഇവര്‍ക്ക് അനുകൂലിക്കാന്‍ കഴിഞ്ഞിരുന്നില്ല.

പിണറായി വിജയന് ചികില്‍സയുമായി ബന്ധപ്പെട്ട് ഇനിയും അമേരിക്കയിലേക്ക് പോകേണ്ടതുണ്ട്. ആ സമയം ശൈലജയുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ചുമതല പോലും അവര്‍ക്ക് നല്‍കേണ്ടി വരുമായിരുന്നു.

അങ്ങനെ ചെയ്തില്ലെങ്കിലും വിവാദം ഉണ്ടാകും. അതും ശൈലജയെ ഒഴിവാക്കുന്നതില്‍ പ്രധാന കാരണമായി. എല്ലാ അര്‍ത്ഥത്തിലും എംവി ഗോവിന്ദനാകും സിപിഎമ്മില്‍ പിണറായിക്ക് പിന്നില്‍ രണ്ടാമന്‍.

അങ്ങനെ ശൈലജയുടെ അപ്രമാധിത്വം വെട്ടുകയാണ് സിപിഎം നേതക്കള്‍. നിപ മുതല്‍ കോവിഡ് വരെ എത്തിയ കേരളത്തിന്റെ ജീവന്മരണ പോരാട്ടത്തിനിടയില്‍ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ട് മലയാളികള്‍ക്ക് ധൈര്യം പകര്‍ന്ന

ആരോഗ്യമന്ത്രി നിഷ്പക്ഷര്‍ക്കിടയില്‍ താരമായിരുന്നു. അതുകൊണ്ടാണ് അവര്‍ക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയത്. അപ്പോള്‍ മട്ടന്നൂര്‍ 60,963 വോട്ടുകളുടെ റിക്കോര്‍ഡ് ഭൂരിപക്ഷവും നല്‍കി. അഞ്ചു മന്ത്രിമാരടക്കം 33 എംഎ‍ല്‍എമാരെ മാറ്റി നിര്‍ത്തി സ്ഥാനാര്‍ത്ഥി

നിര്‍ണയത്തില്‍ കാണിച്ച അതേ കാര്‍ക്കശ്യം മന്ത്രിമാരെ തീരുമാനിക്കുന്നതിലും സിപിഎം. പുലര്‍ത്തി. ഒരു സര്‍ക്കാരില്‍ മൂന്ന് വനിതകള്‍ ഒരേ സമയം മന്ത്രിസഭയിലെത്തിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയപ്പോള്‍ പോലും ഗൗരിയമ്മയ്ക്കും

സുശീല ഗോപാലനും പിറകേ ശൈലജയും മുന്‍നിരയില്‍ നിന്ന് ഒതുക്കപ്പെട്ടു. വ്യക്തിപ്രഭാവം പാര്‍ട്ടി തീരുമാനത്തെ സ്വാധീനിക്കരുതെന്ന നിലപാടാണ് കെ.കെ. ശൈലജയ്ക്ക് മന്ത്രിസ്ഥാനത്ത് തുടര്‍ച്ച നല്‍കേണ്ടെന്ന തീരുമാനത്തില്‍

സിപിഎമ്മിനെ എത്തിച്ചത്. കേന്ദ്രനേതൃത്വത്തിലും സംസ്ഥാന നേതാക്കളിലും ശൈലജയ്ക്ക് ഇളവാകാം എന്ന വാദമുയര്‍ന്നപ്പോള്‍, അത് പുതിയ കീഴ്‌വഴക്കത്തിന് വഴിയൊരുക്കുമെന്ന മറുവാദം അവതരിപ്പിച്ചത്

പൊളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണനാണ്. പിണറായി വിജയന്‍ നിശബ്ദമായി പിന്തുണച്ചു. ആദ്യ മന്ത്രിസഭയിലെ എല്ലാവരും മികവ് കാട്ടിയെന്ന് പറഞ്ഞ് വാദങ്ങളെ പൊളിച്ചു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി,

പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് എന്നിവര്‍ ശൈലജയ്ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്ന അഭിപ്രായക്കാരായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നോടിയായി പി.ബി. അംഗങ്ങളുടെ കൂടിയാലോചനയില്‍ ഇക്കാര്യം അവര്‍ ഉന്നയിച്ചു.

എന്നാല്‍ എംഎ ബേബി പോലും ഇതിനെ അംഗീകരിച്ചില്ല. രണ്ടു ടേം ജയിച്ചവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കേണ്ടെന്ന മാനദണ്ഡം ആദ്യം പിണറായി, കോടിയേരി, എസ്. രാമചന്ദ്രന്‍പിള്ള, എം.എ. ബേബി എന്നീ പി.ബി. അംഗങ്ങള്‍ക്കിടയിലാണ് രൂപപ്പെട്ടത്.

രണ്ടാം സര്‍ക്കാരില്‍ ടീം എങ്ങനെയാകണമെന്ന ധാരണ പി.ബി. അംഗങ്ങള്‍ക്കിടയിലുണ്ടായിരുന്നു. പിണറായി മന്ത്രിസഭയില്‍നിന്ന് കെ.കെ. ശൈലജയെ ഒഴിവാക്കിയതില്‍ ദേശീയതലത്തില്‍ നിരാശയും പ്രതിഷേധവും ശക്തമാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …