Breaking News

‘ഇവരും എന്റെ മക്കള്‍’: തെരുവില്‍ അലയുന്ന നായ്ക്കള്‍ക്ക് ദിവസേന യുവാവ് നൽകുന്നത് 40 കിലോ ചിക്കന്‍ ബിരിയാണി….

കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ ദിവസം ഒരു നേരമെങ്കിലും ഭക്ഷണം ലഭിക്കാന്‍ ആളുകള്‍ ബുദ്ധിമുട്ടുകയാണ്.

എന്നാല്‍ കൊറോണ എന്ന മഹാമാരിയുടെ ആരംഭം മുതല്‍ നാഗ്പൂരിലെ തെരുവുനായകള്‍ക്ക് കുശാലാണ്. എന്നും സുഭിക്ഷമായ ഭക്ഷണം. രഞ്ജീത്ത് നാഥ് എന്ന വ്യക്തിയാണ് ദിവസേന 40

കിലോയോളം ബിരിയാണിയുമായി തന്റെ ‘മക്കള്‍’ എന്ന് വിശേഷിപ്പിക്കുന്ന നായ്ക്കളെ തേടിയെത്തുന്നത്. 190 നായ്ക്കള്‍ക്കാണ് ദിവസേന ബിരിയാണി സത്കാരം. ബുധന്‍, ഞായര്‍,

വെള്ളി ദിവസങ്ങളില്‍ ഞാനിപ്പോള്‍ തിരക്കിലാണെന്നും, ഈ നായകള്‍ക്കായി 30-40 കിലോഗ്രാം ബിരിയാണിയാണ് ആ ദിവസങ്ങളില്‍ തയ്യാറാക്കുന്നെതെന്നും രഞ്ജീത്ത് പറഞ്ഞു.

അവര്‍ ഇപ്പോള്‍ നായകളല്ല, എന്റെ മക്കളെപ്പോലെയാണെന്നും രഞ്ജീത്ത് പറഞ്ഞു. തന്റെ അവസാന ശ്വാസം വരെ ഈ പ്രവര്‍ത്തി തുടരുമെന്ന് രഞ്ജിത് പറഞ്ഞു. രഞ്ജിത്തിന്റെ ദിവസം

ആരംഭിക്കുന്നത് ബിരിയാണി വയ്ക്കുന്നതിനുള്ള  തയ്യാറെടുപ്പുകളിലൂടെയാണ്. ഉച്ചയോടെ ബിരിയാണി പാചകം ചെയ്യാന്‍ തുടങ്ങുന്നു. ശേഷം വൈകുന്നേരം 5 മണിക്ക് നിന്ന് തന്റെ

‘മക്കള്‍’ക്കുള്ള ബിരിയാണിയുമായി വീട്ടില്‍ നിന്നിറങ്ങും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 12 ഇടത്താണ് ബിരിയാണി വിതരണം.

തന്റെ ‘മക്കള്‍’ക്ക് ഈ സ്ഥലങ്ങള്‍ അറിയാമെന്നും തന്നെ കാണുന്ന നിമിഷം അവര്‍ തന്റെ അടുത്തേക്ക് ഓടി വരുമെന്നും രഞ്ജീത് പറഞ്ഞു. നായ്ക്കള്‍ മാത്രമല്ല പൂച്ചകളും മറ്റു മൃഗങ്ങളും രഞ്ജീത്തിന്റെ ഈ സത്കാരം സ്വീകരിക്കാന്‍ ഇടക്കെത്താറുണ്ട്.

ബിരിയാണി പാചകം ചെയ്യുന്ന പാത്രം ബൈക്കിന്റെ പിന്‍സീറ്റില്‍ വെച്ചാണ് രഞ്ജീത്ത് ഈ സ്ഥലങ്ങളിലേക്ക് പോകുന്നത്. ബിരിയാണി വിളമ്ബി നല്‍കാന്‍ പ്രത്യേകം പാത്രങ്ങളും രഞ്ജിത് കരുതുന്നു.

നായ്ക്കള്‍ക്കു ആവശ്യത്തിനുള്ള ഭക്ഷണം നല്‍കുന്നുണ്ടെന്നും അതിനാല്‍ അവര്‍ തമ്മില്‍ വഴക്കുണ്ടാക്കില്ലെന്നും രഞ്ജീത്ത് പറയുന്നു. സ്നേഹവും, വൃത്തിയും ഉറപ്പാക്കിയാണ് ബിരിയാണി തയ്യാറാക്കുന്നതെന്ന് രഞ്ജീത്ത് പറയുന്നു.

ബിരിയാണിയില്‍ മാംസം കുറച്ച്‌ എല്ലുകളാണ് കുടുതല്‍ ചേര്‍ക്കുന്നത്. കുറഞ്ഞ നിരക്കില്‍ കോഴിയുടെ എല്ലുള്ള ഭാഗം തനിക്ക് ലഭിക്കുന്നുണ്ടെന്നും അതിനാല്‍ കൂടുതല്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുമെന്നും രഞ്ജിത് പറഞ്ഞു.

കഴിഞ്ഞ മാസം വരെ ചെലവിന്റെ ഭൂരിഭാഗവും സ്വന്തം പോക്കറ്റില്‍ നിന്നാണെന്ന് എടുത്തതെന്ന് രഞ്ജീത്ത് പറയുന്നു. എന്നാല്‍ തന്റെ ഈ പ്രവര്‍ത്തി മറ്റുള്ളവര്‍ അറിഞ്ഞതില്‍ പിന്നെ കുറച്ച്‌ പേര്‍ സഹായത്തിനായി എത്തിയെന്നും രഞ്ജീത്ത് പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …