ജെനി ജെറോം പറത്തിയ എയര്‍അറേബ്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേ തൊട്ടത് തീരദേശമേഖലക്ക് മറ്റൊരു ചരിത്രനേട്ടം കൂടി സമ്മാനിച്ചായിരുന്നു. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ആദ്യ വനിതാ കമേഴ്സ്യല്‍ പൈലറ്റ് എന്ന നേട്ടമാണ് ജെനി കരസ്ഥമാക്കിയത്.
ആദ്യദൗത്യം തന്നെ പിറന്നനാടിന്റെ റണ്‍വേയിലെക്ക് ഇറങ്ങാനായത് ഇരട്ടി മധുരമായി. വര്‍ഷങ്ങളായി അജ്മാനില്‍ താമസിക്കുന്ന തിരുവനന്തപുരം കൊച്ചുതുറ സ്വദേശികളായ ജെറോം-ബിയാട്രീസ് ദമ്ബതികളുടെ മകളാണ് 23 വയസ്സുള്ള ജെനി.
ശനിയാഴ്ച രാത്രി ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ അറേബ്യയുടെ ജി ഒമ്ബത് 449ാം നമ്ബര്‍ വിമാനത്തിന്റെ സഹപൈലറ്റായിരുന്നു ജെനി. സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ നിരവധി കടമ്ബകള്‍ കടക്കേണ്ടിവന്നു.
അപകടങ്ങളില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മകളുടെ ആഗ്രഹത്തിന് എതിരുനില്‍ക്കാന്‍ കഴിയാത്ത പിതാവ് ജെറോം ഷാര്‍ജയിലെ എയര്‍ അറേബ്യയുടെ അല്ഫ ഏവിയേഷന്‍ അക്കാദമിയില്‍ അയച്ചാണ് മകളെ പഠിപ്പിച്ചത്.
രണ്ടുവര്‍ഷം മുമ്ബ് പരിശീലന പറക്കലിനിടെ വലിയൊരു അപകടം ഉണ്ടാെയങ്കിലും ജെനിയും പരിശീലകനും പോറല്‍പോലും ഏല്ക്കാതെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഫിലിപ്പീന്‍സിന് മുകളിലൂടെ പരിശീലകനൊപ്പം
ഒറ്റ എന്‍ജിനുള്ള ടെന്‍സ് വിമാനം പറത്തുന്നതിനിടെ എന്ജിന് തകരാറുണ്ടായി. തുടര്‍ന്ന് വിമാനം ക്രാഷ് ലാന്‍ഡ് ചെയ്യേണ്ടിവന്നു. സാഹസികമായി ലാന്‍ഡിങ് നടത്താന്‍ ജെനിക്ക് കഴിഞ്ഞു. ഇത് മാനസികമായി കരുത്തുനല്കി.
പിന്നീട് പരിശീലനങ്ങള്‍ക്കിടെ പലതവണ ഒറ്റക്ക് വിമാനം പറത്തി. കഴിവുകള്‍ തിരിച്ചറിഞ്ഞ എയര്‍അറേബ്യ ആദ്യ ദൗത്യം തന്നെ ജന്മനാട്ടിലുള്ള വിമാനത്തിലെ കോപൈലറ്റായി ജെനിയെ
നിയോഗിക്കുകയായിരുന്നു. മാതാവിനും പിതാവിനും സഹോദരനമൊപ്പം അജ്മാനിലാണ് ജെനി താമസിക്കുന്നത്.