Breaking News

15ാം നിയമസഭാ ആദ്യസമ്മേളനം ഇന്ന്‌ മുതല്‍ : എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു

15-മത് നിയമസഭയുടെ പ്രഥമ സമ്മേളനത്തിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ ഇന്നു തുടക്കമായി. രാവിലെ ഒമ്ബതിന് എംഎല്‌എമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോടേം സ്പീക്കര് പിടിഎ റഹീം ആണ് എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.

ഇംഗ്ളീഷ് അക്ഷരമാലക്രമത്തിലാണ് നിയമസഭാ സെക്രട്ടറി അംഗങ്ങളെ പേരു വിളിച്ച്‌ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുന്നത്. ആദ്യം വള്ളിക്കുന്ന് എംഎല്‍എ പി അബ്ദുള്‍ ഹമീദാണ് സത്യപ്രതിജ്ഞ ചെയ്തത്.

വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പള്ളിയാണ് അവസാനം സത്യപ്രതിജ്ഞയെടുക്കുക. സഭയില്‍ 140 അംഗങ്ങളില്‍ 53 പേര്‍ പുതുമുഖങ്ങളാണ്.മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഫ് കന്നടയിലാണ് സത്യപ്രതിജഞചെയ്തത്.

136 എംഎല്‍എമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. കെ ബാബു, എം വിന്‍സെന്‍റ്, വി അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ക്ക് ആരോഗ്യകാരണങ്ങളാല്‍ എത്തിച്ചേരാനായില്ല. സത്യപ്രതിജ്ഞക്ക് മുമ്ബ് തെരഞ്ഞെടുക്കപ്പെട്ടതായി വ്യക്തമാക്കി തെരഞ്ഞെടുപ്പ്

കമ്മിഷന് നല്കുന്ന സര്ട്ടിഫിക്കറ്റ് എഎല്‌എമാര് നിയമസഭാ സെക്രട്ടറിക്ക് കൈമാറണം.ഒപ്പം, കക്ഷിനേതാക്കള് തങ്ങളുടെ കക്ഷിയിലെ അംഗങ്ങളുടെ എണ്ണവും മറ്റുവിവരങ്ങളും സെക്രട്ടറിക്കു നല്കണം.

കൂറുമാറ്റ നിരോധനനിയമത്തിന്റെ പരിധിയില് ഉള്ളതാണിത്. മുതിര്ന്ന അംഗങ്ങള്ക്കൊഴികെ മറ്റുള്ളവര്ക്കെല്ലാം അക്ഷരമാലക്രമത്തിലായിരിക്കും ഇരിപ്പിടം. അതേസമയം മന്ത്രിമാര്ക്ക് അവര്ക്കായി മാറ്റിവച്ചിട്ടുള്ള ഇരിപ്പിടങ്ങള് ലഭിക്കും.

സത്യപ്രതിജ്ഞ കഴിഞ്ഞാല് അംഗങ്ങള് സഭാ രജിസ്ട്രറില് ഒപ്പുവെച്ചശേഷം ഇരിപ്പിടങ്ങളിലേക്ക് മടങ്ങണം. സത്യപ്രതിജ്ഞക്ക് ശേഷം സഭഇന്ന് പിരിയും. ചൊവ്വാഴ്ചയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്.

എം ബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. പി സി വിഷ്ണുനാഥാണ് യുഡിഎഫ് സ്ഥാനാര്‍ഥി. തുടര്‍ന്ന്, ജൂണ്‍ 14 വരെ സഭാ സമ്മേളനം. 28ന് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ നിര്‍വഹിക്കും.

മെയ് 31, ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ നയപ്രഖ്യാപനത്തില്‍ ചര്‍ച്ചയും മൂന്നിന് സര്‍ക്കാര്‍ കാര്യവുമാകും.അംഗങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ടി പ്രാതിനിധ്യപ്രകാരം സഭാഹാളില്‍ ഇരിപ്പിടം ക്രമീകരിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …