Breaking News

നായ്ക്കുട്ടിയെ ബലൂണിൽ കെട്ടി പറത്തി; പ്രമുഖ യൂട്യൂബർ അറസ്റ്റിൽ…

വളര്‍‌ത്തുപട്ടിയെ ബലൂണില്‍ കെട്ടി പറത്തിയ യൂട്യൂബര്‍ അറസ്റ്റില്‍. ഇന്ത്യയിലെ അറിയപ്പെടുന്ന യൂട്യൂബര്‍മാരില്‍ ഒരാളായ ഗൗര‍വ് ശര്‍മയാണ് അറസ്റ്റിലായത്. ഹീലിയം ബലൂണില്‍ നായ്ക്കുട്ടിയെ കെട്ടി പറത്തി വിടുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.

വീഡിയോക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പീപ്പിള്‍ ഫോര്‍‌ ആനിമല്‍ സൊസൈറ്റി പ്രവര്‍ത്തകനായ ഗൗരവ് ഗുപ്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്

ഡല്‍ഹി മാളവ്യ പൊലീസ് യൂട്യൂബറെ അറസ്റ്റ് ചെയ്തത്.  മെയ് 21 നാണ് വീഡിയോ ചിത്രീകരിച്ചത്. ഗൗരവ് ശര്‍മയും മറ്റു ചിലരും ചേര്‍ന്ന് നായ്കുട്ടിയെ

ഹീലിയം ബലൂണിനൊപ്പം കെട്ടി ബലൂണ്‍ പറത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. യൂട്യൂബില്‍ നാല്‍പ്പത് ലക്ഷം സബ്സ്ക്രൈബേര്‍സുള്ളയാളാണ് ഗൗരവ് ശര്‍മ.

ഒരു കാറിന്റെ മുകളില്‍ ഇരുന്ന് പല നിറങ്ങളിലുള്ള ബലൂണ്‍ നായ്കുട്ടിയുടെ ശരീരത്തില്‍ കെട്ടിവെക്കുകയും പിന്നീട് പറത്തി വിടുകയുമായിരുന്നു. നായ്ക്കുട്ടി പറക്കട്ടെ എന്ന് പറഞ്ഞായിരുന്നു യുവാവിന്റെ പ്രവര്‍ത്തി.

വീഡിയോയില്‍ ബലൂണുകള്‍ക്കൊപ്പം നായ്ക്കുട്ടി പറക്കുന്നതും കാണാം. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത സെക്ഷന്‍ 11(1)ഡി, ഐപിസി സെക്ഷന്‍ 188 തുടങ്ങിയ വകുപ്പുകള്‍

ചേര്‍ത്താണ് ഗൗരവ് ശര്‍മയെ അറസ്റ്റ് ചെയ്തത്. തന്റെ യൂട്യൂബ് ചാനലിന് വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചതെന്നായിരുന്നു ഇയാള്‍ അറസ്റ്റിന് ശേഷം പൊലീസിനോട് പറഞ്ഞത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …