Breaking News

ഇന്ത്യയിലെ മെഡിക്കല്‍ ഓക്​സിജന്‍ ഉല്‍പാദനം പത്തിരട്ടി വര്‍ധിച്ചുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി…

ഇന്ത്യയിലെ മെഡിക്കല്‍ ഓക്​സിജന്‍ ഉല്‍പാദനം വര്‍ധിച്ചുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. മെഡിക്കല്‍ ഓക്​സിജന്‍ ഉല്‍പാദനം പത്തിരട്ടിയാണ്​ വര്‍ധിച്ചത്​. സാധാരണ 900 മെട്രിക് ടണ്‍​ ഓക്​സിജനാണ്​ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതെങ്കില്‍

അത്​ 9000 ടണ്ണായി വര്‍ധിച്ചുവെന്ന്​ മോദി പറഞ്ഞു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ്​ കോവിഡ്​. വെല്ലുവിളി എത്ര വലുതായാലും അതിനെ രാജ്യം നേരിടും. സര്‍വശക്​തിയുമെടുത്ത്​

കോവിഡിനെതിരെ പോരാടുമെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍കീബാത്തില്‍ സംസാരിക്കു​േമ്ബാഴാണ്​ മോദിയുടെ പ്രസ്​താവന. രണ്ടാം

മോദി സര്‍ക്കാര്‍ രണ്ട്​ വര്‍ഷം പൂര്‍ത്തിയാക്കുന്നവേളയിലാണ്​ നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്ത്​. കഴിഞ്ഞ ഏഴ്​ വര്‍ഷവും ആത്​മസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നും​ അദ്ദേഹം പറഞ്ഞു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …