Breaking News

ക്ലബ് ഹൗസില്‍ വൻ തള്ളിക്കയറ്റം: ആപ്പിന്റെ പ്രവര്‍ത്തനം താളംതെറ്റി…

പുതുതായി വന്ന സോഷ്യല്‍ പ്ലാറ്റ്‌ഫോമായ ക്ലബ്ബ് ഹൗസില്‍ വന്‍ തള്ളിക്കയറ്റം ഉണ്ടായതോടെ ആപ്പ് ആപ്പിലായി. 2020 മാര്‍ച്ചില്‍ തന്നെ ആപ്പ് തുടങ്ങിയിരുന്നുവെങ്കിലും ഈയിടെയാണ് മലയാളികള്‍ ക്ലബ്ബ് ഹൗസിലെത്തിയത്.

ഇതോടെ വ്യാപക പ്രചരണമായി, മലയാളികള്‍ കൂട്ടത്തോടെ ക്ലബ്ബ് ഹൗസില്‍ ചേരുകയും ചെയ്തു. ഞായറാഴ്ച നിരവധി റൂമുകളാണ് മലയാളികള്‍ ചര്‍ച്ചയ്ക്കായി തുറന്നിട്ടത്. എന്നാല്‍ നിരവധി പ്രശ്‌നങ്ങള്‍ പലരും നേരിട്ടു.

സംസാരിക്കുന്നതിനിടയ്ക്ക് തനിയെ പുറത്താവുക, മ്യൂട്ട് ആവുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാണ് നേരിട്ടത്. ജനപ്രീതി കാരണം കുത്തനെ ഉയര്‍ന്ന ട്രാഫിക്കായിരിക്കാം ഇത്തരം പ്രശ്‌നങ്ങള്‍ നേരിടാന്‍ കാരണമെന്ന് വിലയിരുത്തുന്നു.

2020 ല്‍ തന്നെ തുടങ്ങിയിരുന്നുവെങ്കിലും 2021 മെയ് 21നാണ് ആപ്പ് ആന്‍ഡ്രോയിഡ് ഫോണുകളും ലഭ്യമായിത്തുടങ്ങിയത്. ആദ്യമാദ്യം അക്കൗണ്ട് ലഭിക്കാന്‍ ആരുടെയെങ്കിലും ക്ഷണം ആവശ്യമായിരുന്നു. പിന്നീട് ഇതും ഒഴിവാക്കിയതോടെ ആളുകളുടെ കുത്തൊഴുക്കായി. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്ലേ സ്റ്റോറില്‍ 20 ലക്ഷം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …