Breaking News

കൊറോണ യോദ്ധാവ് ; കര്‍മ്മരംഗത്ത് സജീവ സാന്നിധ്യം; പശ്ചിമ ബംഗാളിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ആദരവുമായി എംഎല്‍എ…

കോവിഡിന്റെ തുടക്കം മുതല്‍ തന്നെ കര്‍മ്മരംഗത്ത് സജീവ സാന്നിധ്യമായിരുന്ന പശ്ചിമ ബംഗാളിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവറായ സെലീന ബീഗത്തിന് ആദരവുമായി എംഎല്‍എ.

സെലീന ബീഗത്തിന് ജോലിയിലെ ആത്മാര്‍ത്ഥയ്ക്കുള്ള പാരിതോഷികം ലഭിച്ചിരിക്കുകയാണ്. കോവിഡ് രോഗികളെ എത്തിക്കുന്ന സെലീന ബീഗത്തിന് കഴിഞ്ഞയാഴ്ച റൈഗഞ്ച് എം‌എല്‍എ കൃഷ്ണ കല്യാണിയാണ് 50,000 രൂപയുടെ ചെക്ക്

പാരിതോഷികമായി നല്‍കിയത്. സെലീന ബീഗത്തിന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം‌ എല്‍‌ എയില്‍ നിന്ന് ലഭിച്ചത് രണ്ടാമത്തെ ചെക്കാണ്. കഴിഞ്ഞ വര്‍ഷവും കൊറോണ യോദ്ധാവ് എന്ന

നിലയില്‍ സെലീന ബീഗത്തിനെ ധനസഹായം നല്‍കി ആദരിച്ചിരുന്നു. വടക്കന്‍ ബംഗാളിലെ നോര്‍ത്ത് ദിനാജ്പൂര്‍ ജില്ലയിലാണ് സെലീന ബീഗത്തിന്റെ ജോലി

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …