Breaking News

കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍…

കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൂടുതല്‍ യാത്രക്കാരുള്ള മേഖലകളിലേക്കാവും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്.

സര്‍വീസ് തുടങ്ങാന്‍ എംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനും സൗകര്യമുണ്ടാവും. സാമൂഹിക അകലം ഉറപ്പാക്കാന്‍ ബസുകളിലെ സീറ്റുകളില്‍ ഇരുന്നുള്ള യാത്രകളെ ആദ്യഘട്ടത്തില്‍ അനുവദിക്കൂ.

ശനിയും ഞായറും സര്‍വീസ് ഉണ്ടായിരിക്കില്ല. അത്യാവശ്യക്കാര്‍ മാത്രം പൊതുഗതാഗതം ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ജുണ്‍ 16 വരെ ലോക്ക് ഡൗണ്‍ നീട്ടിയ സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍

ആരംഭിക്കുന്നതിനെതിരേ ആരോഗ്യവകുപ്പ് അതൃപ്തി അറിയിച്ചിട്ടുണ്ട്. പൊതുഗതാഗതം തുടങ്ങിയാല്‍ രോഗവ്യാപനം വീണ്ടുമുണ്ടാവുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. ഇന്നലത്തെ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെഎസ്‌ആര്‍ടിസി ദീര്‍ഘദൂരനടപടികള്‍ ആരംഭിക്കാന്‍ ആലോചിച്ചിട്ടുള്ളത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …