മദ്ധ്യ ചെെനയിലെ ഒരു റെസിഡന്‍ഷ്യല്‍ കോമ്ബൗണ്ടില്‍ ഞാറാഴ്ച ഗ്യാസ് ലെെന്‍ പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹുബെ, ഷിയാന്‍ നഗരത്തിലെ ഷാങ്‍വാന്‍ ജില്ലയില്‍ രാവിലെ ആറരയോടെയാണ് സ്ഫോടനം നടന്നത്.
നിരവധിപേര്‍ സംഭവസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഗുരുതരമായി പരിക്കേറ്റ 39 പേരെ അടക്കം നൂറ്റി അന്‍പതോളം പേരെ പ്രദേശത്തുനിന്നും രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ എത്തിച്ചതായും
സര്‍ക്കാര്‍ നിയന്ത്രിത വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോ ഷോയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ
രക്ഷാപ്രവര്‍ത്തനം നടക്കുന്നതായി കാണുന്നു. അപകടത്തില്‍ പെട്ടവര്‍ക്കായുളള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. അപകടത്തില്‍ പെട്ടവരുടെ എണ്ണം ഇപ്പോഴും പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
NEWS 22 TRUTH . EQUALITY . FRATERNITY