Breaking News

പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്ക് നിർമിച്ചത് തമിഴ്നാട്ടിൽ; സ്ഫോടക വസ്തുക്കൾ ഉപേക്ഷിച്ചത് മൂന്നാഴ്ച മുമ്പ്….

പത്തനാപുരത്തെ പാടത്ത് നിന്നും കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മ്മിച്ചത് തമിഴ്‌നാട്ടിലെ കമ്പനിയിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തിരുച്ചിയിലെ സ്വകാര്യ കമ്പനിയില്‍ നിര്‍മിച്ചതാണിതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

സണ്‍ 90 ബ്രാന്‍ഡ് ജലാറ്റിന്‍ സ്റ്റിക്കാണിത്. എന്നാല്‍ ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല. അതിനാല്‍, ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കാന്‍ നീക്കങ്ങളാരംഭിച്ചു കഴിഞ്ഞു.

അതേസമയം, സ്ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ചത് മൂന്നാഴ്ച്ച മുമ്പാണെന്നാണ് പോലീസിന്റെ നിഗമനം. ഭീതിപരത്താനാണോ സ്ഫോടകവസ്തുക്കള്‍ പ്രദേശത്ത് ഉപേക്ഷിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.

കണ്ടെത്തിയ ഡിറ്റനേറ്റര്‍ സ്‌ഫോടനശേഷിയില്ലാത്തതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. നോണ്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍പ്പെട്ട ഡിറ്റനേറ്ററാണ് ഇതെന്നാണ് പോലീസ് പറയുന്നത്. വനം വകുപ്പിന്റെ അധീനതയിലുള്ള ഫോറസ്റ്റ്

ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ പോലീസിന്റെ പതിവ് പരിശോധനയിലായിരുന്നു സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റനേറ്റര്‍, ബാറ്ററി, വയറുകള്‍ എന്നിവയാണ് കണ്ടെത്തിയത്.

പാടത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിനു പിന്നാലെ, കോന്നി കല്ലേലി വയക്കരയിലും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. കൂട്ടിയിട്ട നിലയില്‍ 96 ജലറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. ഡിറ്റണേറ്ററോ മറ്റ് അനുബന്ധ

സാധനങ്ങളോ ഉണ്ടായിരുന്നില്ല. പത്തനംതിട്ടയില്‍നിന്നു ബോംബ് സ്‌ക്വാഡ്, സയന്റിഫിക് ഉദ്യോഗസ്ഥര്‍, ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംഘം എത്തി പരിശോധന നടത്തി.
പത്തനംതിട്ട ജില്ലയുടെയും കോന്നി

വനം ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചിന്റെയും അതിര്‍ത്തിലാണു വയക്കര പ്രദേശം. പാടം മേഖലയില്‍ നിന്ന് വനത്തിലൂടെ കല്ലേലി വയക്കരയിലേക്ക് എത്താന്‍ കഴിയും. കഴിഞ്ഞ ദിവസം രാവിലെ വനപാലകര്‍

പതിവ് റോന്ത് ചുറ്റലിനിടെയാണ് കല്ലേലിക്കടവ് പാലത്തിനക്കരെ അച്ചന്‍കോവിലാറിനോടു ചേര്‍ന്നുള്ള വയക്കര വനമേഖലയില്‍ ജലറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് റേഞ്ച് ഓഫിസറെ വിവരമറിയിക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …