Breaking News

കൊവിഡ്; ബസ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം

കൊവിഡില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ദുരിതത്തിലായ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ബസ് ജീവനക്കാരുടെയും ഉടമകളുടെയും പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി തളത്തില്‍ ചക്രായുധന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ ജോലി ചെയ്യുന്ന ബസ് തൊഴിലാളികള്‍ക്ക് വേണ്ടി സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഇതുവരെ ഒരു സഹായവും ഉണ്ടായിട്ടില്ല അടിയന്തരമായി വാഹനങ്ങളുടെ

ഇന്‍ഷുറന്‍സും ടാക്സും ഒഴിവാക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണം, തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പുവരുത്തണം, ബസ്സുടമകളുടെയും

ജീവനക്കാരുടെയും പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി മുഖ്യമന്ത്രിക്ക് കത്ത് അയക്കുമെന്നും ചക്രായുധന്‍ പറഞ്ഞു

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …