വണ്ടലൂരിലെ അരിഗ്‌നാര്‍ മൃഗശാലയിലെ കൊവിഡ് ബാധിച്ച നാല് സിംഹങ്ങള്‍ക്ക് കൊവിഡ് ഡെല്‍റ്റ വകഭേദം കണ്ടെത്തി. സിംഹങ്ങളുടെ സാംപിളുകളുടെ പരിശോധനയിലാണ് ബി.1.617.2 ആണെന്നും
ഇവ ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം അനുസരിച്ച് ഡെല്‍റ്റ വകഭേദങ്ങളാണെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം മെയ് 11 ന് ലോകാരോഗ്യ സംഘടന ബി.1.617.2 വംശത്തെ ഒരു
വകഭേദമായി തരംതിരിച്ചിരുന്നു. മെയ് 24 ന് കൊവിഡ് ബാധിച്ച നാല് സിംഹങ്ങള്‍ക്കും മെയ് 29ന് ഏഴ് സിംഹങ്ങളും ഉള്‍പ്പെടെ മൃഗശാലയിലെ 11 സിംഹങ്ങളുടെ
സാംപിളുകള്‍ ഭോപ്പാലിലെ ഐസിഎആര്‍-നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി
അനിമല്‍ ഡിസീസസിന് അയച്ചു. ജൂണ്‍ 3 ന് 9 സിംഹങ്ങളുടെ സാംപിളുകള്‍ കൊവിഡ് പോസിറ്റീവാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനുശേഷം മൃഗങ്ങളെല്ലാം ചികില്‍സയിലാണ്. മൃഗശാല അധികൃതരുടെ
അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് സിംഹങ്ങളെ ബാധിച്ച കൊവിഡിന്റെ ജീനോം സീക്വന്‍സിംങിന്റെ ഫലങ്ങള്‍ അധികൃതര്‍ അറിയിച്ചതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഒമ്ബത്
വയസുള്ള സിംഹവും 12 വയസ്സുള്ള പുരുഷ സിംഹവും ഈ മാസം ആദ്യം കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.