വില കുറഞ്ഞ വ്യക്തിപരമായ ആരോപണങ്ങള്‍ ഉയര്‍ത്തി മരംമുറി വിവാദത്തെ വഴിതിരിച്ചു വിടാന്‍ അനുവദിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. മരംമുറി വിവാദത്തില്‍
നിന്ന് ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്. പാര്‍ട്ടിക്കാരായ മാധ്യമ പ്രവര്‍ത്തകരും എല്‍.ഡി.എഫും സി.പി.എമ്മും ചേര്‍ന്ന വഴിതിരിച്ചുവിടാന്‍ ശ്രമിച്ചാല്‍
പ്രതിപക്ഷം ആളിക്കത്തിക്കും. മരംമുറി വിവാദത്തില്‍ അന്വേഷണം നടക്കുംവരെ കോണ്‍ഗ്രസും യു.ഡി.എഫും ഒപ്പമുണ്ടാകുമെന്നും
കെ. സുധാകരന്‍ പറഞ്ഞു. ഒരു മുഖ്യമന്ത്രിയില്‍ നിന്ന് ഇത്രയും സംസ്കാരഹീനമായ പ്രതികരണം ആദ്യമായിട്ടാണ്. അര്‍ഹതപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ അന്തസ്സോടെ പ്രതികരിക്കണം.
പിണറായിയുടെ നേതൃത്വത്തിലാണ് ഡോളര്‍ കടത്ത് നടന്നതെന്ന് ജനങ്ങള്‍ക്കറിയാം. നാലു വര്‍ഷം കൂടെകൂട്ടി നടന്നിട്ടും സ്വപ്ന സുരേഷിനെ അറിയില്ലെന്ന് പറഞ്ഞ ആളാണ് പിണറായി.
അങ്ങനെയുള്ള ഒരാളെ കേരളത്തിലെ കൊച്ചുകുട്ടി പോലും വിശ്വസിക്കില്ല. പിണറായി വെടിയുണ്ട കൊണ്ടു നടന്നത് പുഴുങ്ങി തിന്നാന്‍ ആണോയെന്ന് സുധാകരന്‍ ചോദിച്ചു.
തോക്കുള്ള പിണറായിയാണോ തോക്കില്ലാത്ത താനാണോ മാഫിയ എന്ന് സുധാകരന്‍ ചോദ്യം ഉന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റേത് പൊളിറ്റിക്കല്‍ ക്രിമിനലിന്‍റെ ഭാഷയും ശൈലിയുമാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
പി.ആര്‍. ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്ന് പുറത്തു വന്ന യഥാര്‍ഥ പിണറായിയെയാണ് ഇന്നലെ കണ്ടത്. പിണറായിയുടെ ഭാവവും ഭാഷയും അദ്ദേഹത്തിന്‍റെ പിന്നാമ്ബുറ രാഷ്ട്രീയമാണ് വ്യക്തമാക്കുന്നത്.
പിണറായിയുടെ നിലവാരത്തിലേക്ക് താഴാനില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ആരോപണം കളവാണ്. ആരാണ് ഇത് പറഞ്ഞതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം.
ഇക്കാര്യം പറഞ്ഞ ആള്‍ക്ക് പേരും മേല്‍വിലാസവും ഇല്ലെയെന്നും സുധാകരന്‍ ചോദിച്ചു. ഭീഷണി സംബന്ധിച്ച് കാര്യം ആദ്യം പറയേണ്ടത് പൊലീസിനോടല്ലേ എന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. ബ്രണ്ണന്‍ കോളജില്‍വെച്ച് പിണറായിയെ ചവിട്ടിയെന്ന് താന്‍ പറഞ്ഞിട്ടില്ല.
സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ലേഖനത്തില്‍ വന്നത്. തന്നെ അര്‍ധ നഗ്നനാക്കി ഓടിച്ചെന്ന് പറയുന്നത് നുണയാണ്. ബ്രണ്ണന്‍ കോളജില്‍ ഉണ്ടായിരുന്ന ആരെങ്കിലും ഇത് ശരിയെന്ന് പറയുമോ എന്നും സുധാകരന്‍ ചോദിച്ചു.
ഏതെങ്കിലും മാഫിയ ഗ്രൂപ്പുകളുമായി തനിക്ക് ബന്ധമുണ്ടെങ്കില്‍ അത് തെളിയിക്കണം. പിണറായിക്ക് നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.