സംസ്ഥാത്ത് ഇന്നും നാളയും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം. പൊതുഗതാഗതം ഉണ്ടാകില്ല. ബാര്‍, ബിവറേജ് ഔട്ട് ലെറ്റുകളും അടഞ്ഞുകിടക്കും.
അവശ്യ സര്‍വിസുകള്‍ക്ക് മാത്രമാണ് ഇളവുകള്‍ അനുവദിക്കുക. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദേശം. പഴം, പച്ചക്കറി, മീന്‍, മാംസം എന്നീ അവശ്യ
വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ തുറക്കാം. ഓണ്‍ലൈന്‍ ഡെലിവറി മാത്രമായിരിക്കും ഹോട്ടലുകളില്‍ നിന്നും അനുവദിക്കുക. ട്രെയിന്‍, വിമാനയാത്രക്കാര്‍ക്ക്
ടിക്കറ്റും മറ്റു യാത്രാരേഖകളും കാണിച്ചാല്‍ യാത്ര അനുവദിക്കും. വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും യാത്ര ചെയ്യാം. നഗരാതിര്‍ത്തി പ്രദേശങ്ങള്‍ പൊലീസ് ബാരിക്കേഡ് വച്ച് അടച്ച് കര്‍ശന പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി
NEWS 22 TRUTH . EQUALITY . FRATERNITY