Breaking News

വിവാഹം കഴിഞ്ഞ ഉടന്‍ തന്റെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് കൂട്ടി പത്രാസിന് ശ്രമിക്കണ്ട: ഭാവിയില്‍ വന്‍ കുരുക്കില്‍ പെടും; അറിയണം ഇക്കാര്യങ്ങൾ…

പൊതുവെ ലോകത്തെല്ലായിടത്തും വിവാഹം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ എല്ലാ രേഖകളിലും സ്വന്തം പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ത്ത് കൊടുക്കുന്നത് സാധാരണയാണ്. എന്നാല്‍

അത് ഉചിതമല്ലെന്നുള്ളതാണ് സത്യം.  ജനന സര്‍ട്ടിഫിക്കറ്റിലെയും എസ്.എസ്.എല്‍.സി ബുക്കിലെയും പേര് മാത്രമേ എല്ലായിടത്തും കൊടുക്കാവൂ.

കാരണം വിവാഹ ശേഷം സ്വയം ഉണ്ടാക്കിയ പേരാണ് നല്‍കുന്നത്. കല്ല്യാണം കഴിഞ്ഞ് എടുക്കുന്ന എല്ലാ ആധികാരിക രേഖകളിലും ആളുകള്‍

ചെയ്യുന്ന വലിയ വിഡ്ഢിത്തം ആണിത്. ഒരാളുടെ ഐഡന്റിറ്റി എന്നും ഒന്ന് തന്നെയാവണം. വിവാഹ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ് തുടങ്ങി എല്ലാത്തിലും ഭര്‍ത്താവിന്റെ

പേര് വെച്ച്‌ കൊടുക്കുന്നത് കാരണം  ഭാവിയില്‍ ഓരോ ആവശ്യങ്ങള്‍ക്ക് പത്താം താരത്തിലെ സര്‍ട്ടിഫിക്കറ്റും, പാസ്പോര്‍ട്ടും, ആധാറും

കൊടുക്കുമ്ബോള്‍ പേരുകള്‍ ഒരുപോലെ അല്ലെങ്കില്‍ ഒറ്റ കാര്യമേ ഈ വകുപ്പുകളില്‍ നിന്ന് ഉണ്ടാവൂ.

അത് ‘റിജക്റ്റഡ്’ എന്നായിരിക്കും. അഥവാ ഇനി ഭാവിയില്‍ ഭര്‍ത്താവുമായി പിരിയേണ്ടി വരികയാണെങ്കില്‍ പേര് മാറ്റാന്‍ നന്നായി കഷ്ട്ടപ്പെടേണ്ടതായി വരും. കാര്യം ഭര്‍ത്താവിനോട് സ്നേഹം ആവാം. പക്ഷെ, സ്വന്തം പേരില്‍ തൊട്ട് കളിക്കരുതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …