Breaking News

കര്‍ഷക പ്രക്ഷോഭം തടയല്‍ ; ഡല്‍ഹിയില്‍ ​ സ്​ഥാപിച്ചത്​ 9 ലക്ഷത്തിന്‍റെ ബാരിക്കേഡുകള്‍​…

2020 മുതല്‍ തുടരുന്ന രാജ്യത്തെ കര്‍ഷക പ്രക്ഷോഭം തടയാന്‍ ഡല്‍ഹിയില്‍ രണ്ടു അതിര്‍ത്തികളില്‍ മാത്രം പൊലീസ്​ സ്​ഥാപിച്ചത്​ 9 ലക്ഷത്തിന്‍റെ ബാരിക്കേഡ്​. ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കാതെ കര്‍ഷകരെ തടഞ്ഞ സിംഘു, ഗാസിപുര്‍, ടിക്​രി അതിര്‍ത്തികളിലായിരുന്നു പോലീസ്​ വിന്യാസം.

രാജ്യ തലസ്ഥാനത്ത് മൂന്ന് അതിര്‍ത്തികളില്‍ കൂറ്റന്‍ കോണ്‍ക്രീറ്റ്​ ബാരിക്കേഡുകള്‍ സ്​ഥാപിച്ചാണ്​​ കര്‍ഷക​രെ പൊലീസ് വ്യാപകമായി ​ തടഞ്ഞിരുന്നത്​. ടിക്​രി അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ സ്​ഥാപിക്കുന്നതിന്​ 7,49,078രൂപ ഇതുവരെ ചെലവഴിച്ചു.

1.57 ലക്ഷം രൂപയാണ് ഗാസിപുര്‍ അതിര്‍ത്തിയില്‍ ചെലവഴിച്ചത്. ഡല്‍ഹിയുടെ കിഴക്കന്‍ ജില്ല അതിര്‍ത്തിയാണ് ​ ഗാസിപൂര്‍. അതേസമയം, വടക്കന്‍ അതിര്‍ത്തിക്ക്​ സമീപത്തെ സിംഘു അതിര്‍ത്തിയില്‍ ചിലവഴിച്ച തുക വെളിപ്പെടുത്താന്‍ പൊലീസ്​ തയാറായിട്ടില്ല.

പ്രക്ഷോഭം തുടരുന്നതിനാല്‍ കണക്കുകൂട്ടാന്‍ പ്രയാസമാണെന്നായിരുന്നു പ്രതികരണം. ഡല്‍ഹി പൊലീസില്‍നിന്ന് പ്രമുഖ ​​ ദേശീയ മാധ്യമത്തിന് വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണ്​ ഈ വിവരം.

കര്‍ഷക പ്രക്ഷോഭം ആരംഭിച്ചതോടെ കനത്ത സുരക്ഷയിലായിരുന്നു ഡല്‍ഹി അതിര്‍ത്തികളും പരിസരപ്രദേശങ്ങളും. റിപ്പബ്ലിക്​ ദിനത്തില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയതോടെ ​പ്രദേശം ഉരുക്കു കോട്ടകളാക്കി മാറ്റിയിരുന്നു.

മൂന്നുപാളികളില്‍ ബാരിക്കേഡുകളും വരിയായി പൊലീസുകാരും അണിനിരന്ന്​ യുദ്ധ സമാന സാഹചര്യത്തിലായിരുന്നു ഡല്‍ഹി പൊലീസ്​. 2020 നവംബര്‍ മുതല്‍ ഡല്‍ഹി അതിര്‍ത്തിയില്‍ ​

പ്രക്ഷോഭവുമായി കര്‍ഷകര്‍ മുന്നോട്ട് പോവുകയാണ് കേന്ദ്രസര്‍ക്കാറിന്‍റെ മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ്​ കര്‍ഷകരുടെ ആവശ്യം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …