Breaking News

സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്; 150 മരണം ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29..

സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,

ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,22,81,273 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 150 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,445 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 13,683 പേര്‍ രോഗമുക്തി നേടി.

എറണാകുളം 1706
തിരുവനന്തപുരം 1501
മലപ്പുറം 1321
പാലക്കാട് 1315
കൊല്ലം 1230
തൃശൂര്‍ 1210
കോഴിക്കോട് 893

ആലപ്പുഴ 815
കണ്ണൂര്‍ 607
കാസര്‍ഗോഡ് 590
കോട്ടയം 547
പത്തനംതിട്ട 427
ഇടുക്കി 314
വയനാട് 311

11,992 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 675 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 1664
തിരുവനന്തപുരം 1423
മലപ്പുറം 1267
പാലക്കാട് 871
കൊല്ലം 1222
തൃശൂര്‍ 1203
കോഴിക്കോട് 876

ആലപ്പുഴ 804
കണ്ണൂര്‍ 543
കാസര്‍ഗോഡ് 577
കോട്ടയം 524
പത്തനംതിട്ട 412
ഇടുക്കി 307
വയനാട് 299

65 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് 10, പത്തനംതിട്ട, കണ്ണൂര്‍, വയനാട് 9 വീതം, പാലക്കാട് 8, കൊല്ലം 5, തിരുവനന്തപുരം 4, കോഴിക്കോട് 3, എറണാകുളം, തൃശൂര്‍, മലപ്പുറം 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …