Breaking News

ആര്‍സിസി ലിഫ്റ്റ് തകര്‍ന്ന് നജീറമോളുടെ മരണം; ആശ്രിതര്‍ക്ക് 20 ലക്ഷം അനുവദിച്ച്‌ മന്ത്രിസഭാ യോഗം

ആര്‍സിസിയിലെ ലിഫ്റ്റ് തകര്‍ന്ന് മരണപ്പെട്ട പത്തനാപുരം കണ്ടയം ചരുവിള വീട്ടില്‍ നജീറമോളു(22)ടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച്‌ തീരുമാനമെടുത്തത്.

രണ്ട് മാസം മുന്‍പാണ് മാതാവിനെ ശുശ്രൂഷിക്കാന്‍ നജീറ ആര്‍സിസിയിലെത്തിയത്. ലിഫ്റ്റി കേടായത് അറിയാതെ കയറി ലിഫ്റ്റ് രണ്ട് നില താഴേക്ക് പതിച്ചു. മണിക്കൂറുകള്‍ നജീറ ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നു.

അതി രാവിലെയായിരുന്നു അപകടം. അതിനാല്‍ അപകടവിവരം പുറത്ത് അറിയാനും വൈകി. നട്ടെല്ലിനും തലക്കും ഗുരുതരമായി പരിക്കേറ്റ നജീറ രണ്ട് മാസം തിരുവനന്തപുരം മെഡിക്കല്‍ കോളജ്

ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ലിഫ്റ്റ് തകരാറിലാണെന്ന ഒരു സൂചന ബോര്‍ഡും ഉണ്ടായിരുന്നില്ല. ആര്‍സിസി ഇക്‌ട്രിക് സെക്ഷനിലെ ജീവനക്കാരുടെ അനാസ്ഥയിലാണ് നജീറയുടെ ജീവന്‍ നഷ്ടപ്പെട്ടത്. നജീറയ്ക്ക് ഒരു വയസ്സുള്ള കുഞ്ഞുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …