മഹാമാരിയായ കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് ബാധിച്ചുള്ള ആദ്യ മരണം മധ്യപ്രദേശില്‍ റിപോര്‍ട്ട് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജ്വയിനില്‍ ചികില്‍സയിലിരുന്ന സ്ത്രീയാണ് മരിച്ചത്.
ജീനോ സീക്വന്‍സിങ്ങിലൂടെയാണ് ഡെല്‍റ്റ പ്ലസ് വകഭേദമാണെന്ന് കണ്ടെത്തിയതെന്ന് ഉജ്ജ്വയ്ന്‍ കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. റൗനാക് പറഞ്ഞു. സ്ത്രീയുടെ ഭര്‍ത്താവിനും കൊവിഡ് പോസിറ്റീവ് ആയിരുന്നു.
ഇയാള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നയാളാണെന്നും ഡോക്ടര്‍ പറഞ്ഞു. മധ്യപ്രദേശില്‍ അഞ്ചുപേര്‍ക്കാണ് കൊവിഡ് ഡെല്‍റ്റാപ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
മധ്യപ്രദേശിന് പുറമെ, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്.