Breaking News

സംസ്ഥാനത്ത് സ്ഥീതി വഷളാകുന്നു; ഇന്ന് 13,658 പേര്‍ക്ക് കോവിഡ്: 142 മരണം ; 12,833 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി.

എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,30,73,669 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,235 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 11,808 പേര്‍ രോഗമുക്തി നേടി.

മലപ്പുറം 1610
തൃശൂര്‍ 1500
തിരുവനന്തപുരം 1470
എറണാകുളം 1448
പാലക്കാട് 1273
കോഴിക്കോട് 1254
കൊല്ലം 1245

ആലപ്പുഴ 833
കാസര്‍ഗോഡ് 709
കണ്ണൂര്‍ 634
കോട്ടയം 583
പത്തനംതിട്ട 457
വയനാട് 372
ഇടുക്കി 270

12,833 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 689 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 1570
തൃശൂര്‍ 1489
തിരുവനന്തപുരം 1359
എറണാകുളം 1418
പാലക്കാട് 819
കോഴിക്കോട് 1238
കൊല്ലം 1235

ആലപ്പുഴ 823
കാസര്‍ഗോഡ് 700
കണ്ണൂര്‍ 573
കോട്ടയം 543
പത്തനംതിട്ട 445
വയനാട് 362
ഇടുക്കി 259

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, കൊല്ലം, കാസര്‍ഗോഡ് 8 വീതം, തിരുവനന്തപുരം 7, എറണാകുളം, പാലക്കാട് 6 വീതം, പത്തനംതിട്ട 5, കോട്ടയം 4, തൃശൂര്‍, വയനാട് 3 വീതം, മലപ്പുറം 2, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …