Breaking News

സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കോവിഡ് ; 109 മരണം; ലോക്ക്ഡൗണ്‍ അനന്തമായി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി…

കേരളത്തില്‍ ഇന്ന് 14,087 കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,

ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,43,08,000 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

​കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 109 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,489 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 11,867 പേര്‍ രോഗമുക്തി നേടി.

മലപ്പുറം 1883
തൃശൂര്‍ 1705
കോഴിക്കോട് 1540
എറണാകുളം 1465
കൊല്ലം 1347
പാലക്കാട് 1207
തിരുവനന്തപുരം 949

ആലപ്പുഴ 853
കണ്ണൂര്‍ 765
കാസര്‍ഗോഡ് 691
കോട്ടയം 682
പത്തനംതിട്ട 357
വയനാട് 330
ഇടുക്കി 313

13,240 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 696 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 1829
തൃശൂര്‍ 1694
കോഴിക്കോട് 1518
എറണാകുളം 1432
കൊല്ലം 1342
പാലക്കാട് 761
തിരുവനന്തപുരം 875

ആലപ്പുഴ 834
കണ്ണൂര്‍ 680
കാസര്‍ഗോഡ് 667
കോട്ടയം 650
പത്തനംതിട്ട 349
വയനാട് 319
ഇടുക്കി 290

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, കാസര്‍ഗോഡ് 11, പാലക്കാട് 5, പത്തനംതിട്ട, എറണാകുളം 4, തൃശൂര്‍ 3, കൊല്ലം, ഇടുക്കി 2 വീതം, തിരുവനന്തപുരം, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …