Breaking News

കോവിഡ് മൂലം അനാഥരായ കുട്ടികളുടെ എണ്ണം പുറത്തുവിട്ട് സര്‍വ്വേ റിപ്പോര്‍ട്ട്….

കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ അനാഥരായത് 268 കുട്ടികള്‍. ഡല്‍ഹി സര്‍ക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിന്റെ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം

വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം ആരംഭിച്ചത് മുതല്‍ 5500 കുട്ടികള്‍ക്കാണ് തങ്ങളുടെ മാതാപിതാക്കളില്‍ ഒരാളെ നഷ്ടമായിരിക്കുന്നതെന്ന് ഡബ്ലിയുസി ഡി ഡയറക്ടര്‍ രശ്മി സിംഗ് അറിയിച്ചു.

കോവിഡ് വൈറസ് വ്യാപനത്തിനൊപ്പം മറ്റ് രോഗബാധയും ഉണ്ടായതിനെ തുടര്‍ന്നാണ് 268 കുട്ടികള്‍ക്ക് തങ്ങളുടെ അച്ഛനമ്മമാരെ നഷ്ടമായത്. അവിവാഹിതരായ അമ്മമാരുടെ മക്കളും അച്ഛന്‍ ഉപേക്ഷിച്ചു പോയ കുട്ടികളും ഇവരില്‍ ഉള്‍പ്പെടുന്നുണ്ട്.

ഇത്തരത്തില്‍ അനാഥരാക്കപ്പെട്ട കുട്ടികളെ കണ്ടെത്തുന്നതിനായി വനിത ശിശുവികസന വകുപ്പ് സര്‍വ്വേ സംഘടിപ്പിക്കുകയും 20 ഉദ്യോഗസ്ഥരെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു.

സര്‍വ്വേ പൂര്‍ത്തിയാക്കാന്‍ ജൂലൈ 20 വരെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന സമയം.

കോവിഡ് ബാധിച്ച്‌ അനാഥരായ കുഞ്ഞുങ്ങള്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സഹായം പ്രഖ്യാപിച്ചിരുന്നു. മാതാപിതാക്കളെയോ ഇവരില്‍ ഒരാളെയോ നഷ്ടപ്പെട്ട

കുഞ്ഞുങ്ങള്‍ക്ക് പ്രതിമാസം 2500 രൂപ സാമ്ബത്തിക സഹായം നല്‍കുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. പകര്‍ച്ചവ്യാധിയുടെ സമയത്ത് മറ്റ് രോഗബാധകളാല്‍ മാതാപിതാക്കളെ നഷ്ടമായ

കുട്ടികളെ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …