Breaking News

കൊവിഡിനിടയിലെ കന്‍വര്‍ യാത്രയെച്ചൊല്ലി യു.പി സര്‍ക്കാരിനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ്.

കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കിയ യു.പി സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി.വിഷയം സ്വമേധയാ ഏറ്റെടുത്ത കോടതി സര്‍ക്കാരിന് നോട്ടീസ് അയക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച കേസില്‍ കോടതി വാദം കേള്‍ക്കും.

രാജ്യത്ത് കൊവിഡ് സാഹചര്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് കന്‍വര്‍ യാത്രയ്ക്ക് യു.പി സര്‍ക്കാര്‍ അനുവാദം നല്‍കിയത്. അടുത്തയാഴ്ചയാണ് പരിപാടി.

കുറഞ്ഞ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈ 25 മുതല്‍ കന്‍വര്‍ യാത്ര അനുവദിക്കുമെന്നാണ് യു.പി സര്‍ക്കാര്‍ പറഞ്ഞത്.അതേസമയം, കൊവിഡ് മനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഹരിദ്വാറില്‍ നടത്തിയ കുംഭമേളയ്ക്ക് പിന്നാലെ രാജ്യത്തെ കൊവിഡ് സാഹചര്യം രൂക്ഷമായിരുന്നു.

ഈ ആശങ്ക ചൂണ്ടിക്കാട്ടി നിരവധിപേര്‍ യു.പി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …