രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 42,015 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 3,998 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
97.36 ആണ് രോഗമുക്തി നിരക്ക്. 36,977 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായി. 31,216,337 ആണ് രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍. 418,480 മരണങ്ങള്‍ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.
രണ്ടാം തരംഗത്തിന്റെ പിന്‍വാങ്ങല്‍ സാധ്യതയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രണ്ടാം തരംഗത്തിലെ ഏറ്റവും കൂടിയ പ്രതിദിന കണക്ക് റിപ്പോര്‍ട്ട് ചെയ്തത് മെയ് 6 നായിരുന്നു. ഇന്നലെയാണ് ഏറ്റവും കുറഞ്ഞ പുതിയ രോഗിബാധ റിപ്പോര്‍ട്ട് ചെയ്തത്.