നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഓഫീസില്‍ രഹസ്യ അറ കണ്ടെത്തിയതായി റിപ്പോര്‍ട്ട് . മുംബൈ അന്ധേരിയിലെ വിയാന്‍ ഇന്‍ഡസ്ട്രീസ്, ജെ.എല്‍ സ്ട്രീം എന്നിവയുടെ
ഓഫീസില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്‌ഡിലാണ് രഹസ്യ അറ കണ്ടെത്തിയത്. അറയില്‍ നിന്ന് രഹസ്യ ഫയലുകളും രേഖകളും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഫയലുകളും രേഖകളും പെട്ടികളില്‍ സൂക്ഷിച്ച നിലയിലായിരുന്നു .
ഓഫീസിലെ ലോക്കറില്‍ സൂക്ഷിച്ച ബാങ്ക് വഴിയുള്ള സാമ്ബത്തിക ഇടപാടുകളുമായും ക്രിപ്റ്റോ കറന്‍സിയുമായും ബന്ധപ്പെട്ട നിരവധി ഫയലുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. കുന്ദ്രയുടെ അറസ്റ്റിന്
പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ഓഫീസുകളില്‍ റെയ്‌ഡ് നടത്തിയത്. രാജ് കുന്ദ്രയുടെ കമ്ബനിയില്‍ നിന്ന് കാന്‍പൂര്‍ നഗരത്തിലെ രണ്ട് അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങള്‍ വഴിമാറ്റിയതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY