ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്ന മകള്‍ നിമിഷയേയും കുഞ്ഞിനേയും നാട്ടില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മണക്കാട് സ്വദേശി ബിന്ദു സമ്ബത്ത് നല്‍കിയ ഹര്‍ജിയില്‍ കേരള ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി.
ഈ വിഷയത്തില്‍ കേന്ദ്രം രണ്ടാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ എതിര്‍കക്ഷികളാക്കി ജൂലൈ രണ്ടിന് ബിന്ദു സമ്ബത്ത് സമര്‍പ്പിച്ച
ഹര്‍ജിയാണ് ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ പരിഗണിച്ചത്. ഭര്‍ത്താവിനൊപ്പം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന നിമിഷ, ഭര്‍ത്താവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അഫ്ഗാന്‍ പൊലിസിന് കീഴടങ്ങി ഇപ്പോള്‍
ജയിലിലാണന്നും നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. മകളെയും കുഞ്ഞിനേയും നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടും
നടപടിയുണ്ടായില്ലന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതി നിര്‍ദ്ദേശപ്രകാരം പിന്‍വലിച്ചിരുന്നു.